Posts

Showing posts from August, 2009

നോവ്‌

Image
വയ്യിനി നടക്കുവാന്‍ നെടുകെയും കുറുകെയും വരവീണ പാടവരംബിലൂടൊട്ടും വയ്യ . കാലുകള്‍ കല്ലില്‍ തട്ടി ചോരയില്‍ ചിരിക്കുന്നു വയ്യിനി ചുമക്‌ുവാന്‍ കൊടുംചൂട്ടിന്‍ കടരേഖ . പുഴപോല്‍ വളഞ്ഞും തിരിഞ്ഞും ഒഴുകുന്ന ലിപികളും പ്രണയ ലിഖിതങ്ങളുംഇല്ല . തരുന്നില്ലാരും ,കാത്തിരിക്കുന്നുമില്ല സ്നേഹ സ്മരണതന്‍ കടുംനീല കുറിപ്പുകള്‍; നെഞ്ചകം തണുക്കുന്ന ചില്ലക്ഷരപ്പൂക്കള്‍ . ആരാരും എഴുതുന്നുപോലുമില്ല ഒരു വാക്ക് മഴയില്‍ കുതിര്‍നെന്നു പഴി പറയുന്നുമില്ല . ഒന്നുണ്ട് ചുമക്കുന്നൂ ദിനവും ദീനത്തോടെ കണ്ണിലെ മണിപോലെ നാട്ടുകാര്‍ വളര്‍ത്തിയ ചെറു പുന്ചിരിപ്പൂക്കള്‍ വരണ്ട വേരിലൂടെ ഒഴുകും കടപ്പെരും മഴതന്‍ കൊടും പത്രം . കഴിഞ്ഞ കാലങ്ങളിലോക്കെയീ പാതവക്കില്‍ കാതുനിന്നെന്നെ കണ്ട പ്രനയിതാക്കളും പോയി . ദൂരെയാ മലകള്‍ക്കും സൂര്യനും അപ്പുറത്ത് പട്ടണപ്പുക തിന്നും മക്കളിന്‍ മണമുള്ള അക്ഷര പക്ഷികള്‍ കൂടണയുന്നതും കാത്തു അമ്മമാര്‍ വരമ്പത്ത് പരിതപിച്ചതുമെല്ലാം ഓര്‍മ്മകള്‍ ; വസന്തത്തിന്‍ ഓര്‍മ്മകള്‍ കൊഴിയുന്നു . തലയ്ക്കു മുകളിലൂടൊരു പ്രണയത്തിന്‍ എസ് എം എസ് പറ പറക്കുന്നൂ എന്നെ പിറകിലാക്‌ുന്നൂ കാലം .

ശിഷ്ടം

Image
നിന്നെ പ്രണയിച്ച കാലത്തു ഒരു വാഴ വക്കാമായിരുന്നു എന്ന് ഞാനൊരിക്കലും പറയില്ല . തൂമ്പടഞ്ഞ വഴകളെനോക്കി വാവിട്‌ുകരയുന്ന അച്ചനെയും താലിച്ചരടില്‍ വായ്പ്പകള്‍ കെട്ടിയാടുന്ന അമ്മയെയും കണ്ടുകണ്ടാണ് നിന്നെ ഞാന്‍ പ്രണയിച്ചത്‌ .

നിഴല്‍

Image
മഴയില്‍ക്കുതിര്‍ന്ന സമതലമായിരുന്നു നമ്മള്‍ . ഏതോ നദീതീരത്ത് അടിഞ്ഞുകൂടിയ എക്കല്‍ സമതലം. പാട്ടും കഥകളും വെള്ളാരം കല്ലുകളും ഒഴുകിയ ചില്ലോഴുക്ക് . കുത്തോഴുക്കിന്റെ ആഴങ്ങളില്‍ നിന്‍റെ മുറിഞ്ഞ ചുണ്ടുകള്‍ ചുരത്തിയ നോവുപാട്ടുകള്‍ എനിക്ക് മനപ്പാഠം . പിന്നെയെന്നോ രാക്ഷസ്സ യന്ത്രം മാന്തിപ്പകുത്ത്ത കുഴിക്കു വലതു നീയും ഇടതു ഞാനുമായി. ഞാന്‍ തൊട്ടുകൂടാത്ത അത്ര ദൂരെ . ഒരു പുല്‍ചെടി അകലത്തില്‍ . ഏതൊരു മൃഗ യന്ത്രത്തിനും എത്തിപ്പിടിക്കാവുന്നതിനും അടിയിലൂടെ ഒഴുകാംആയിരുന്നിട്ടും നീ ..........

ക്ലാര

Image
ക്ലാരയെ ഞാന്‍ മറക്കില്ല എനിക്കപ്പം തന്ന വിരലുകളും മാഴയില്‍ അലിയുന്ന ആലിപ്പഴമായിരുന്നു അവള്‍ കുട്ടികള്‍ ചായം കൊടുത്ത ചിത്രം പോലെ ചിരിക്കും അടുത്തിരിക്കുമ്പോള്‍ അപ്പൂപ്പന്താടിപോലെ തൊടും അതും ഒരു മഴക്കാലത്താരുന്നു . കാലിലൂടെ ചുവന്ന മഴത്തുള്ളികള്‍ ഒഴുകി ഇറങ്ങിയത്‌ . നക്ഷത്രങ്ങള്‍ക്ക് നിറം മങ്ങിയ മഴക്കാലം . മഴയവളെ അവളിലേക്ക്‌ പറഞ്ഞുവിട്ടു പുള്ളിയുടുപ്പിട്ട തുള്ളിച്ച്ചാട്ടക്കാരിയായിരുന്നവള്‍.

Holy Confluence

Image
We had to flow zigzag in a course But diverted into distributories of Primitive ethnicities and untold luxuries. But still I am awaiting; In the silence of destroyed tropical wood To rejoin in the sea of true salinity. To flow as a warm current From my equatorial warmth to the frigid poles. To sleep together in the infinity of glaciated silence.