രജൂലക്ക് വിരലുകളില്‍ ഉമ്മകൊടുത്ത്
സൈക്കിളില്‍ പടിയിറങ്ങി മമ്മദ് ഉറക്കെ വിളിച്ചു;
"അയല കൂയ്".
അപ്പുമാഷിന്റെ ചോറ്റുപാത്രത്തില്‍ പ്രണയം നിറച്ച്
കൌസു ചേച്ചി വാതില്‍ക്കല്‍ നിന്നു.
പടിയിറങ്ങുമ്പോള്‍ മാഷൊന്നു തിരിഞ്ഞുനോക്കി.
ഓട്ടോ ഡ്രൈവര്‍ കുമാരന്‍ ഉച്ചയൂണിനു വീടെത്തിയപ്പോള്‍ ഒരുമണം.
"നത്തോളിയെവിടുന്നാ പാറൂ?"
"ആകാശത്ത്തീന്നു" പാറൂന്റെ കിളിക്കൊഞ്ചല്‍,
"കൊതിയനുവേണ്ടി വാങ്ങിയതാ.
പാതിരാക്ക് പടികള്കയറി മുറിതുറന്ന രഘുവിന്
വോയ്സ് മെയിലില്‍ ഒരു കളമൊഴി;
"മടുത്തു തിരിച്ചുവരില്ല ഞാന്‍
നിന്റെ ഈഗോ ചുമരുകള്‍ക്കുള്ളിലെ ഹൃദയം തൊട്ടറിയാന്‍,
വിട".
നമുക്കറിയാവുന്ന വഴികളിലൂടെ നമുക്കറിയാവുന്ന വാക്കുകളിലൂടെ കുഞ്ഞന്‍ മാഷ് പ്രണയം ചൊരിയുന്നു ...പല നാളുകളിലായി നമ്മള്‍ ഒരുമിച്ചു ചേര്‍ത്ത പ്രണയത്തുടിപ്പുകള്‍ മിന്നമിനുങ്ങുകളും നക്ഷത്രങ്ങളുമായി , ഇരുട്ടില്‍ ജനാലകളിലൂടെ എത്തി നോക്കുന്നു ...
ReplyDeleteകാത്തിരിപ്പ്
ReplyDeleteജീവിതത്തോട് മല്പിടുത്തം നടത്തുന്നവർക്ക് വീടിനുള്ളിൽ ചൂടുള്ള പ്രണയം
മറ്റുള്ളവർക്ക് ഈഗോ
"ഓട്ടോ ഡ്രൈവര്‍ കുമാരന്‍ ഉച്ചയൂണിനു വീടെത്തിയപ്പോള്‍ ഒരുമണം.
ReplyDelete"നത്തോളിയെവിടുന്നാ പാറൂ?"
"ആകാശത്ത്തീന്നു" പാറൂന്റെ കിളിക്കൊഞ്ചല്‍,
"കൊതിയനുവേണ്ടി വാങ്ങിയതാ."
കുമാരന്റെയും പാറൂന്റേയും കല്യാണം ഈയടുത്തല്ലേ കഴിഞ്ഞത്. ഇപ്പോ ഗ്യാരണ്ടി പീരിയഡല്ലേ? അതാ ഈ കിണുക്കം. കുറച്ചു വര്‍ഷം അങ്ങട്ട് കഴിയട്ടെ. ദേ ഇങ്ങിനെ കേള്‍ക്കാം..
ഓട്ടോ ഡ്രൈവര്‍ കുമാരന്‍ ഉച്ചയൂണിനു വീടെത്തിയപ്പോള്‍ ഒരുമണം.
"നത്തോളിയെവിടുന്നാ പാറൂ?"
"ആകാശത്ത്തീന്നു അല്ല പിന്നെ" പാറൂ പല്ലിറുമ്മി..
യാത്രാ മൊഴികളിലെ ഈ വൈജാത്യങ്ങള്‍ നന്നായി.
ReplyDeletepranayathintte vibinna mughagal
ReplyDeletekollaam
നന്നായി...
ReplyDeleteellam modern ayille. ellam voice mgs maathram.
ReplyDeletemazhapusthakathinte puthya mugham kollamtto
ReplyDelete