ചില മഴകള്‍ക്ക് പറയാനുള്ളത്.......
മഴ നോക്കിയിരുന്ന ഒരു അവധി ദിവസം അമ്മയാണ് പറഞ്ഞത്; നിന്റെ അലമാരയിലെ ചില രഹസ്യ അറകളില്‍ കുറെ കത്തുകള്‍ ഉണ്ടെന്നു. ഓര്‍മ്മകളില്‍ മഴ, മയില്പ്പീലിയെന്നു വിളിച്ചവര്‍ കുഞ്ഞാ എന്ന് പിണക്കം പറഞ്ഞവര്‍ പിരിഞ്ഞു പോയവർ . പി .ജി. സുരേഷ് തന്ന ഡയറി സൈജു തന്ന ചില ജീവിത രേഖകള്‍; മരിച്ചുപോകുമെന്നു രേഖപ്പെടുത്താത്തവ. മഴ കനക്കുന്നു അമ്മ ഇതൊക്കെ വായിച്ചു കാണും ഇടയ്ക്കു വന്നു പാവം മഴക്കൊരു പ്രാക്ക്. ഇനി ഇതൊക്കെ കളയാം അല്ലെ എന്നൊരു ചോദ്യം, കളയില്ല പക്ഷെ. ചില കത്തുകളില്‍ ജീവിതം; കാടുകളില്‍ പോണം മകള്‍ക്ക് യശോദ എന്ന് പേരിടണം അമ്മയുടെ പേരല്ലേ, ഇടാം എന്ന് മനസ്സില്‍ ഞാന്‍. കാടുപോലെ സ്നേഹിക്കണം മഴപോലെ മേല്‍ക്കൂരയുള്ള വീടുവേണം ജനലുകളില്‍ പച്ചപാടം. മരണം വരുമ്പോ ചേര്‍ത്ത് പിടിക്കണം പോലും . വിശക്കുമ്പോള്‍ എന്തുചെയ്യും? പ്രണയമല്ലേ, വിശക്കില്ലപോലും. തീര്‍ന്നില്ല തീരില്ല പറഞ്ഞാല്‍ ഇനിയൊരിക്കല്‍ മഴപെയ്യുമ്പോള്‍ നിന്നെ മാത്രം ഓർക്കും. ഉമ്മകള്‍ ഓര്‍ക്കും, നീ തന്നത്. ദേഷ്യപ്പെടുമ്പോള്‍ നിന്നെ കാണാന്‍ നല്ല രസമാ എന്നും എന്നെയോര്‍ത്ത് കരഞ്ഞതുമോര്‍ക്കും. ഇനിയെന്ന് മഴ പെയ്താലും നിന്നെ മാത്രം ഓര്‍ക്കും. മഴയില്ലാ ത