മരണത്തില്‍ നിന്നും പ്രണയത്തിലൂടെ...

എങ്ങനെ തുടങ്ങണം എന്നറിയാത്തതിനാല്‍ ഇങ്ങനെ തുടങ്ങുന്നു. കാലത്തെ നെടുകെ പിളര്‍ത്തി ഞാന്‍ രണ്ടായി പകുക്കുകയാണ്; അയ്യപ്പനുള്ള കാലമെന്നും അയ്യപ്പനില്ലാത്ത്ത വറുതിയെന്നും . ഞാനിപ്പോള്‍ നില്‍ക്കുന്നത് ഹൃദയത്തില്‍ കനല്‍ വാരിയിട്ട് ഈണമില്ലാതെ പാട്ടൂതിപ്പഴുപ്പിച്ച്ച് ആരില്‍ നിന്നും ആരിലേക്കുമല്ലാതെ നടന്ന ; മരണത്തില്‍ നിന്നും പ്രണയത്തിലൂടെ ജനിയുടെ പിന്നാംപുറങ്ങളിലേക്ക് മാഞ്ഞുപോയ കവിതയില്ലാക്കാലത്തിലാണ് . ബിംബങ്ങള്ക്കൊണ്ട് മനസ്സില്‍ ചിന്കാരിമേളം കൊഴുപ്പിച്ചു പീടിക തിണ്ണകളില്‍ ഒളിഞ്ഞിരുന്നു ചിരിക്കുന്ന മാളമില്ലാത്ത പാമ്പ് മുഴുവന്‍ മാണിക്യവും നമുക്ക് തന്നു തല തല്ലാതെ , നിലവിളിക്കാതെ , യാത്ര പറയാതെ പിരിഞ്ഞുപോയി . ഉള്ളില്‍ ഒന്നുമില്ലെങ്കിലും ചതുരത്തില്‍ വേലികെട്ടി , ചേലിനൊരു പട്ട് പാവാട വൃത്തത്തില്‍ വരിഞ്ഞുകെട്ടി കവിതകള്‍ വിലസുന്ന കാലത്ത് പൊള്ളുന്ന വെയില്പോലെ , തീക്കനല്‍ മഴപോലെ , ഹൃദയം പറിക്കുന്ന ശബ്ദത്തില്‍ കവിതകള്‍ പറഞ്ഞു നഗര വസന്തങ്ങളുടെ പിന്നാംപുറങ്ങളിലേക്ക് ; തെരുവിലേക്കിറങ്ങിവന്ന നമ്മുടെ അയ്യപ്പന്‍ മര...