‘യു മാരി മൈ മദര്‍’
മാലദ്വീപ് എന്ന് കേട്ടിട്ടുണ്ടോ? കേട്ടാല്‍ തോന്നും നാലുപാടും വെള്ളത്താല്‍ ചുറ്റപ്പെട്ട് കിടക്കുന്ന ഒരു ദ്വീപ് അല്ലെങ്കില്‍ രാജ്യം. കാര്യം ശരിയാണെങ്കിലും ഈ രാജ്യത്തിന് ഭൂമിശാസ്ത്രപരമായി ഒരു പാട് പ്രത്യേകതകളുണ്ട്. ഇന്ത്യയ്ക്ക് തെക്ക് പടിഞ്ഞാറ് ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ലക്ഷദ്വീപ് സമൂഹത്തിന് തൊട്ടുതാഴെ ഒരു മാലപോലെ സ്ഥിതിചെയ്യുന്ന ആയിരത്തി തൊള്ളായിരത്തില്‍ പരം ദ്വീപുകള്‍ ഉള്‍ക്കൊള്ളുന്നതാണ് ഈ ചെറുരാജ്യം. ഇതില്‍ വെറും ഇരുനൂറ് ദ്വീപുകളിലേ ആള്‍ത്താമസമുള്ളുവെങ്കിലും മറ്റ് പലദ്വീപുകളും ടൂറിസ്റ്റ് റിസോര്‍ട്ടുകളാണ്. ടൂറിസവും മീന്‍പിടുത്തവും മുഖ്യവരുമാനമാര്‍ഗ്ഗവുമായുള്ള, പവിഴപുറ്റുകള്‍ വളര്‍ന്നുണ്ടായ രാജ്യമാണ് നാം ‘മാലി’ എന്ന് വിളിക്കുന്ന മാലദ്വീപ്. മൊബൈല്‍ ഫോണ്‍ നിലവില്‍ വരുന്നതിനു മുമ്പ് വരെ അയല്‍ദ്വീപുകള്‍ തമ്മില്‍ യാതൊരു ബന്ധവുമില്ലാതെ ഓരോ ദ്വീപിലും ജനങ്ങള്‍ മീന്‍പിടിച്ചും മറ്റും ഒറ്റപ്പെട്ട് ജീവിതം നയിച്ചുപോന്നു. ഈ ചെറുരാജ്യത്ത് ആയിരക്കണക്കിന് വരുന്ന മറുനാട്ടുകാരായ അധ്യാപകരിലൊരുവനാണ് ഞാന്‍. ഭരണയന്ത്രവും മറിയം റഷീദയുമടങ്ങുന്ന മാലി ('Male') തലസ്ഥാനത്തിനു വെറും 1.8 ചതുരശ്ര കിലോമീറ്റര്‍ ച...