മണ്ണൊലിച്ചുപോയ മയ്യഴി
'ഓല് ബോംബിട്ടൂല്ല വെള്ളക്കാര് നല്ലോലാ" കുറുമ്പിയമ്മ സ്വന്തം ആത്മാവിനോടെന്നപോലെ മന്ത്രിച്ചു. ഇത് മയ്യഴി; തീ തുപ്പുന്ന വിപ്ളവം നെഞ്ചിലേറ്റിയ യുവത്വവും വെള്ളക്കാരെ ആരാധിച്ചുപോന്ന കുറമ്പിയമ്മമാരുടേയും കുഞ്ചക്കന്മാരുടേയും നാടന്‍ ചിന്തകളും പരസ്പരം ഇട കലര്‍ന്ന് ഒഴുകുന്ന മയ്യഴിപ്പുഴയുടെ തീരം. വെള്ളിയാങ്കല്ലിന് മുകളില്‍ സീറോ ഗ്രാവിറ്റിയില്‍ പറക്കുന്ന ആത്മാക്കളും പുതുപ്പിറവികളും രക്തത്തില്‍ ചാലിച്ച് യുവ ഞരമ്പുകളിലേക്കാവാഹിച്ച എം.മുകുന്ദന്‍ അന്നെഴുതിയത് വെറും നോവലായിരുന്നില്ല, കണ്ണൂരിന്റെ ചരിത്രത്തില്‍ കാണുന്ന ഫ്രഞ്ചുകാരും കാണാത്ത മനുഷ്യരും ഒരുമിച്ച് കലഹിക്കുകയും സ്നേഹിക്കുകയും ചെയ്യുന്ന ജീവിതമായിരുന്നു. ദാസനും പപ്പനും കുഞ്ഞനന്തന്‍ മാഷും പറഞ്ഞത് ഒരു നാടിന്റെ സ്വാതന്ത്യത്തെക്കുറിച്ച് മാത്രം. കമ്മ്യൂണിസം എന്ന ഹ്യൂമാനിസത്തെക്കുറിച്ച് കാണാന്‍ നമ്മളില്ലെങ്കിലും നാട്ടില്‍ സമാധാനം വരണം, സ്വാതന്ത്യം കിട്ടണം എന്ന്...