ഞാനെത്ര ?
ഓര്‍ത്തുവയ്ക്കാന്‍ ഒന്നുമില്ലെങ്കിലും
ഓര്‍മ്മകള്‍; ഓമന സ്മരണകള്‍.
രൂപമില്ല, രൂപയ്ക്കു വിലയില്ലാ നിനവുകള്‍.
അമ്പലക്കുളവും അരിവെപ്പുകലവും
വടക്കുംപാടവും അമ്മതന്‍ വിരലുകളും
ചട്ടുകാലി പശുവും
ചൂട്ടിയില്‍ പേനരിക്കും ചേവലും
ഏട്ടന്‍ പഠിച്ചു ബാക്കിയായ
ഏടില്ലാ പുസ്തകങ്ങളും ;
രൂപമില്ല ഒന്നിനും .
വട്ടമെന്നോ നീളനെന്നോ പറയാന്‍ വയ്യ
ഒരു വളവു നടുവിന്
ഒരു തിരിവ് മൂലകള്‍ക്ക്
ഒരു ചതവ് വക്കിനു
പുഴപോലൊരു വരമ്പ്
ഓര്‍ത്തു പറയാന്‍ ഒരു രൂപവുമില്ല
നിന്റെ ചതുരശ്ര അടിയന്‍ വീട്
വടിവൊത്ത വീട്ടുകാര്‍
ഗുണിച്ച് ഹരിച്ചു നോക്കിയാല്‍
ഗുണപാഠം ലാഭം
നിന്റെ പാര്‍വൈയും കണിശം.
നിന്‍ ചൊല്ലുകള്‍ ശരി.
എനിക്കറിയില്ല പറയാന്‍
ഞാന്‍ എത്രയെന്നും
എന്നില്‍ നീയെത്രയെന്നും.
ഓര്‍മ്മകള്‍; ഓമന സ്മരണകള്‍.
രൂപമില്ല, രൂപയ്ക്കു വിലയില്ലാ നിനവുകള്‍.
അമ്പലക്കുളവും അരിവെപ്പുകലവും
വടക്കുംപാടവും അമ്മതന്‍ വിരലുകളും
ചട്ടുകാലി പശുവും
ചൂട്ടിയില്‍ പേനരിക്കും ചേവലും
ഏട്ടന്‍ പഠിച്ചു ബാക്കിയായ
ഏടില്ലാ പുസ്തകങ്ങളും ;
രൂപമില്ല ഒന്നിനും .
വട്ടമെന്നോ നീളനെന്നോ പറയാന്‍ വയ്യ
ഒരു വളവു നടുവിന്
ഒരു തിരിവ് മൂലകള്‍ക്ക്
ഒരു ചതവ് വക്കിനു
പുഴപോലൊരു വരമ്പ്
ഓര്‍ത്തു പറയാന്‍ ഒരു രൂപവുമില്ല
നിന്റെ ചതുരശ്ര അടിയന്‍ വീട്
വടിവൊത്ത വീട്ടുകാര്‍
ഗുണിച്ച് ഹരിച്ചു നോക്കിയാല്‍
ഗുണപാഠം ലാഭം
നിന്റെ പാര്‍വൈയും കണിശം.
നിന്‍ ചൊല്ലുകള്‍ ശരി.
എനിക്കറിയില്ല പറയാന്‍
ഞാന്‍ എത്രയെന്നും
എന്നില്‍ നീയെത്രയെന്നും.
"എനിക്കറിയില്ല പറയാന്‍
ReplyDeleteഞാന്‍ എത്രയെന്നും
എന്നില്‍ നീയെത്രയെന്നും."
ഈ അറിവ് രമണമഹര്‍ഷിയിലെത്തിക്കുന്നു...
നന്നായി ....ഇതുപോലെ എത്ര ഓര്‍മ്മകള്‍ നമുക്കുണ്ട് ..
ReplyDelete"എനിക്കറിയില്ല പറയാന്‍
ReplyDeleteഞാന്‍ എത്രയെന്നും
എന്നില്‍ നീയെത്രയെന്നും."
നല്ല വരികള്‍!!
ഏട്ടന്‍ പഠിച്ചു ബാക്കിയായ
ReplyDeleteഏടില്ലാ പുസ്തകങ്ങളും
sangadangalude venalil orkan nalla ormakal undallo.....illaymakalude dharalitham sambannamakkiya kuttikkalathe ullil onnumillaymayude daridryam ariyunna inninodu kootti vaykumbol aryam kazhinjathokkeyum nallatharunnu
ketta innukal.....
മാഷേ വളരെ നല്ല കവിത
ReplyDelete