Posts

മഴച്ചിത്രങ്ങൾ

നീ തന്ന മഴയിൽ നിന്നൊരു തുള്ളി  വെയിലിൽ നിന്നൊരു മഴവിൽ  രാത്രിയിൽ നിന്നൊരു മിന്നാമിന്നി വെട്ടം  വിരൽസ്പർശത്തിൽ നിന്നൊരു നഷ്ടകാലം  കൂടെയിരുന്ന യാത്രകളിൽ നിന്നൊരു പുറം കാഴ്ച  എടൊ എന്ന വിളികളിൽ ഉടക്കിയ തിരിഞ്ഞുനോട്ടം  വിടപറച്ചിലുകൾ കാത്തുവച്ച കണ്ടുമുട്ടൽ ചുണ്ടുകൾ വരച്ച മുഖചിത്രങ്ങൾ  ഉമിനീരിൽ ചാലിച്ച കടലുപ്പ്‌ തിരകൾ കുപ്പായത്തിൽ തുന്നിയ നീലവര  ഇങ്ങനെയെത്ര നഷ്ടങ്ങൾ ചുമക്കണം  പുതിയ കാലം ചമയ്ക്കാൻ....

ഞാനെത്ര ?

ഓര്‍ത്തുവയ്ക്കാന്‍ ഒന്നുമില്ലെങ്കിലും ഓര്‍മ്മകള്‍; ഓമന സ്മരണകള്‍. രൂപമില്ല, രൂപയ്ക്കു വിലയില്ലാ നിനവുകള്‍. അമ്പലക്കുളവും അരിവെപ്പുകലവും വടക്കുംപാടവും അമ്മതന്‍ വിരലുകളും ചട്ടുകാലി പശുവും ചൂട്ടിയില്‍ പേനരിക്കും ചേവലും ഏട്ടന്‍ പഠിച്ചു ബാക്കിയായ ഏടില്ലാ പുസ്തകങ്ങളും ; രൂപമില്ല ഒന്നിനും . വട്ടമെന്നോ നീളനെന്നോ പറയാന്‍ വയ്യ ഒരു വളവു നടുവിന് ഒരു തിരിവ് മൂലകള്‍ക്ക് ഒരു ചതവ് വക്കിനു പുഴപോലൊരു വരമ്പ് ഓര്‍ത്തു പറയാന്‍ ഒരു രൂപവുമില്ല നിന്റെ ചതുരശ്ര അടിയന്‍ വീട് വടിവൊത്ത വീട്ടുകാര്‍ ഗുണിച്ച്‌ ഹരിച്ചു നോക്കിയാല്‍ ഗുണപാഠം ലാഭം നിന്റെ പാര്‍വൈയും കണിശം. നിന്‍ ചൊല്ലുകള്‍ ശരി. എനിക്കറിയില്ല പറയാന്‍ ഞാന്‍ എത്രയെന്നും എന്നില്‍ നീയെത്രയെന്നും.

തിരികെ ..

വിരഹമേയല്ല, വിരഹകാലവുമല്ല പ്രണയ മധുരം പുറകോട്ടുഴുകും പുഴയായി ഹിമശിഖരത്തില്‍ കൂടുവച്ച ചില്ലയില്‍ പുളിയുറുംബരിക്കുംപോലെ . ഇനിയൊരിക്കല്‍ വേനലിലെത്തിടാം നിന്നരുമയാം വിരല്‍ തൊടാന്‍ അലിയുമെങ്കില്‍; പഴയ സ്പര്‍ശകാലങ്ങള്‍ നിന്‍ കവിളിലൂടൊഴുകി പുഴയാകുമെങ്കില്‍ വരാം; വറുതികള്‍ മുടിയഴിചാടാത്ത ചുടലയില്‍, നിന്നിലമര്‍ന്നിരിക്കാന്‍ . ഇതെന്റെ മധുരകാലം, ഓര്‍മ്മകള്‍ കലമുടക്കുന്ന വൈകുന്നേരങ്ങളില്ലാത്ത കാലം. വഴികളില്‍ പിന്നൊരിക്കല്‍ ദൂരാല്‍ മിഴികളുടക്കുമ്പോള്‍ കൃഷ്ണമണികള്‍ ചലിപ്പിച്ച് മറയരുത്, മറന്നെന്നുരയുമരുത് . അതിലും സുഖമാണെനിക്കീ പുളിയുറുംബരിക്കും കാലം .

മരണത്തില്‍ നിന്നും പ്രണയത്തിലൂടെ...

Image
എങ്ങനെ തുടങ്ങണം എന്നറിയാത്തതിനാല്‍ ഇങ്ങനെ തുടങ്ങുന്നു. കാലത്തെ നെടുകെ പിളര്‍ത്തി ഞാന്‍ രണ്ടായി പകുക്കുകയാണ്; അയ്യപ്പനുള്ള കാലമെന്നും അയ്യപ്പനില്ലാത്ത്ത വറുതിയെന്നും . ഞാനിപ്പോള്‍ നില്‍ക്കുന്നത് ഹൃദയത്തില്‍ കനല്‍ വാരിയിട്ട് ഈണമില്ലാതെ പാട്ടൂതിപ്പഴുപ്പിച്ച്ച് ആരില്‍ നിന്നും ആരിലേക്കുമല്ലാതെ നടന്ന ; മരണത്തില്‍ നിന്നും പ്രണയത്തിലൂടെ ജനിയുടെ പിന്നാംപുറങ്ങളിലേക്ക് മാഞ്ഞുപോയ കവിതയില്ലാക്കാലത്തിലാണ് . ബിംബങ്ങള്ക്കൊണ്ട് മനസ്സില്‍ ചിന്കാരിമേളം കൊഴുപ്പിച്ചു പീടിക തിണ്ണകളില്‍ ഒളിഞ്ഞിരുന്നു ചിരിക്കുന്ന മാളമില്ലാത്ത പാമ്പ് മുഴുവന്‍ മാണിക്യവും നമുക്ക് തന്നു തല തല്ലാതെ , നിലവിളിക്കാതെ , യാത്ര പറയാതെ പിരിഞ്ഞുപോയി . ഉള്ളില്‍ ഒന്നുമില്ലെങ്കിലും ചതുരത്തില്‍ വേലികെട്ടി , ചേലിനൊരു പട്ട് പാവാട വൃത്തത്തില്‍ വരിഞ്ഞുകെട്ടി കവിതകള്‍ വിലസുന്ന കാലത്ത് പൊള്ളുന്ന വെയില്പോലെ , തീക്കനല്‍ മഴപോലെ , ഹൃദയം പറിക്കുന്ന ശബ്ദത്തില്‍ കവിതകള്‍ പറഞ്ഞു നഗര വസന്തങ്ങളുടെ പിന്നാംപുറങ്ങളിലേക്ക് ; തെരുവിലേക്കിറങ്ങിവന്ന നമ്മുടെ അയ്യപ്പന്‍ മര...

ക്വട്ടേഷന്‍

കുല്സൂമ്മാ ..... നിന്റെയാട്ടിന്കുട്ടി എന്റെ ആസ്റ്റെര്‍ ചെടികളെ കടിച്ചു മുറിച്ച ദേഷ്യത്തിലാണ് നിന്നെ ഞാന്‍ പ്രണയിക്കില്ലെന്ന് പറഞ്ഞത് . ആട്ടിന്‍കുട്ടിയെ അറവുകാരന് വില്‍ക്കുന്നതിനു മുന്‍പ് ഒന്ന് നീ മറക്കരുതായിരുന്നു ; ആസ്റ്റെര്‍ പൂക്കളേക്കാള്‍ നിറമുള്ള പുല്‍മേടുകളില്‍ ആടിന്റെ പേരില്‍ മാത്രം വീട്ടില്‍ നിന്നിറങ്ങിയ പ്രണയകാലങ്ങള്‍ .

മണ്ണൊലിച്ചുപോയ മയ്യഴി

Image
'ഓല് ബോംബിട്ടൂല്ല വെള്ളക്കാര് നല്ലോലാ" കുറുമ്പിയമ്മ സ്വന്തം ആത്മാവിനോടെന്നപോലെ മന്ത്രിച്ചു. ഇത് മയ്യഴി; തീ തുപ്പുന്ന വിപ്ളവം നെഞ്ചിലേറ്റിയ യുവത്വവും വെള്ളക്കാരെ ആരാധിച്ചുപോന്ന കുറമ്പിയമ്മമാരുടേയും കുഞ്ചക്കന്മാരുടേയും നാടന്‍ ചിന്തകളും പരസ്പരം ഇട കലര്‍ന്ന് ഒഴുകുന്ന മയ്യഴിപ്പുഴയുടെ തീരം. വെള്ളിയാങ്കല്ലിന് മുകളില്‍ സീറോ ഗ്രാവിറ്റിയില്‍ പറക്കുന്ന ആത്മാക്കളും പുതുപ്പിറവികളും രക്തത്തില്‍ ചാലിച്ച് യുവ ഞരമ്പുകളിലേക്കാവാഹിച്ച എം.മുകുന്ദന്‍ അന്നെഴുതിയത് വെറും നോവലായിരുന്നില്ല, കണ്ണൂരിന്റെ ചരിത്രത്തില്‍ കാണുന്ന ഫ്രഞ്ചുകാരും കാണാത്ത മനുഷ്യരും ഒരുമിച്ച് കലഹിക്കുകയും സ്നേഹിക്കുകയും ചെയ്യുന്ന ജീവിതമായിരുന്നു. ദാസനും പപ്പനും കുഞ്ഞനന്തന്‍ മാഷും പറഞ്ഞത് ഒരു നാടിന്റെ സ്വാതന്ത്യത്തെക്കുറിച്ച് മാത്രം. കമ്മ്യൂണിസം എന്ന ഹ്യൂമാനിസത്തെക്കുറിച്ച് കാണാന്‍ നമ്മളില്ലെങ്കിലും നാട്ടില്‍ സമാധാനം വരണം, സ്വാതന്ത്യം കിട്ടണം എന്ന്...

'ഴ'

അഴകേ വാക്കുകളില്ല പറയാന്‍ നീ നടന്നകന്ന കാലം മുതല്‍ . കുംബാരന്റെ കുഴയിലൊരു വഴുവഴുപ്പില്ലായ്മ കലങ്ങള്‍ പണിയാന്‍ കഴിവതും നോക്കി കുഴപ്പമാണ് ; കുറയുന്നു മണ്ണിലെന്തോ. മനസ്സിലെന്തോ നിഴല്‍ മറയ്ക്കുംപോലെ കാതിലൊരു മുഴക്കമാണ്‌ എപ്പോഴും. കാഴ്ചയിലും എന്തോ മിഴിഭ്രംശം പ്രണയമൊഴുകിയ വഴികളില്‍ കൊഴിഞ്ഞ ഒരു പീലിപോലുമില്ല. പാഴ്ചെടികള്‍ പറമ്പില്‍ക്കയറി ആഴ്ചകള്‍ കഴിഞ്ഞു പോഴന്‍ കുമാരന്‍ തിരിഞ്ഞു നോക്കുന്നില്ല ഷാപ്പില്‍ കഴിപ്പും കിടപ്പും; കഴുവേറി. കുഴപ്പം പിടിച്ച കണക്കുകള്‍ ചെയ്തെന്റെ മകന്‍ തളര്‍ന്നുറങ്ങുമ്പോള്‍ തകഴിയെ സ്വപ്നത്തില്‍ കണ്ടത്രെ അഴകിന്റെ ചിരിയാണ് പോലും കയറിന്റെ പിരിപോലുള്ള ഇഴപിരിയാത്ത ചിരി മഴ വരുമോ അമ്മേ? പുഴയില്‍ തുണിയലക്കാന്‍ പോകാം?