നോവ്

വയ്യിനി നടക്കുവാന്‍ നെടുകെയും കുറുകെയും വരവീണ പാടവരംബിലൂടൊട്ടും വയ്യ . കാലുകള്‍ കല്ലില്‍ തട്ടി ചോരയില്‍ ചിരിക്കുന്നു വയ്യിനി ചുമക്ുവാന് കൊടുംചൂട്ടിന് കടരേഖ . പുഴപോല്‍ വളഞ്ഞും തിരിഞ്ഞും ഒഴുകുന്ന ലിപികളും പ്രണയ ലിഖിതങ്ങളുംഇല്ല . തരുന്നില്ലാരും ,കാത്തിരിക്കുന്നുമില്ല സ്നേഹ സ്മരണതന്‍ കടുംനീല കുറിപ്പുകള്‍; നെഞ്ചകം തണുക്കുന്ന ചില്ലക്ഷരപ്പൂക്കള് . ആരാരും എഴുതുന്നുപോലുമില്ല ഒരു വാക്ക് മഴയില്‍ കുതിര്നെന്നു പഴി പറയുന്നുമില്ല . ഒന്നുണ്ട് ചുമക്കുന്നൂ ദിനവും ദീനത്തോടെ കണ്ണിലെ മണിപോലെ നാട്ടുകാര്‍ വളര്‍ത്തിയ ചെറു പുന്ചിരിപ്പൂക്കള് വരണ്ട വേരിലൂടെ ഒഴുകും കടപ്പെരും മഴതന്‍ കൊടും പത്രം . കഴിഞ്ഞ കാലങ്ങളിലോക്കെയീ പാതവക്കില്‍ കാതുനിന്നെന്നെ കണ്ട പ്രനയിതാക്കളും പോയി . ദൂരെയാ മലകള്‍ക്കും സൂര്യനും അപ്പുറത്ത് പട്ടണപ്പുക തിന്നും മക്കളിന്‍ മണമുള്ള അക്ഷര പക്ഷികള്‍ കൂടണയുന്നതും കാത്തു അമ്മമാര്‍ വരമ്പത്ത് പരിതപിച്ചതുമെല്ലാം ഓര്‍മ്മകള്‍ ; വസന്തത്തിന് ഓര്‍മ്മകള്‍ കൊഴിയുന്നു . തലയ്ക്കു മുകളിലൂടൊരു പ്രണയത്തിന് എസ് എം എസ് പറ പറക്കുന്നൂ എന്നെ പിറകിലാക്ുന്നൂ കാലം .