Saturday, October 30, 2010

മരണത്തില്‍ നിന്നും പ്രണയത്തിലൂടെ...


എങ്ങനെ തുടങ്ങണം എന്നറിയാത്തതിനാല്‍ ഇങ്ങനെ തുടങ്ങുന്നു. കാലത്തെ നെടുകെ പിളര്‍ത്തി ഞാന്‍ രണ്ടായി പകുക്കുകയാണ്; അയ്യപ്പനുള്ള കാലമെന്നും അയ്യപ്പനില്ലാത്ത്ത വറുതിയെന്നും . ഞാനിപ്പോള്‍ നില്‍ക്കുന്നത് ഹൃദയത്തില്‍ കനല്‍വാരിയിട്ട് ഈണമില്ലാതെ പാട്ടൂതിപ്പഴുപ്പിച്ച്ച് ആരില്‍ നിന്നും ആരിലേക്കുമല്ലാതെ നടന്ന ; മരണത്തില്‍ നിന്നും പ്രണയത്തിലൂടെ ജനിയുടെ പിന്നാംപുറങ്ങളിലേക്ക് മാഞ്ഞുപോയകവിതയില്ലാക്കാലത്തിലാണ്. ബിംബങ്ങള്ക്കൊണ്ട് മനസ്സില്‍ ചിന്കാരിമേളം കൊഴുപ്പിച്ചു പീടികതിണ്ണകളില്‍ ഒളിഞ്ഞിരുന്നു ചിരിക്കുന്ന മാളമില്ലാത്ത പാമ്പ് മുഴുവന്‍ മാണിക്യവും നമുക്ക് തന്നു തലതല്ലാതെ , നിലവിളിക്കാതെ, യാത്ര പറയാതെ പിരിഞ്ഞുപോയി .

ഉള്ളില്‍ ഒന്നുമില്ലെങ്കിലും
ചതുരത്തില്‍ വേലികെട്ടി , ചേലിനൊരു പട്ട് പാവാട വൃത്തത്തില്‍വരിഞ്ഞുകെട്ടി കവിതകള്‍ വിലസുന്ന കാലത്ത് പൊള്ളുന്ന വെയില്പോലെ, തീക്കനല്‍ മഴപോലെ, ഹൃദയം പറിക്കുന്ന ശബ്ദത്തില്‍ കവിതകള്‍ പറഞ്ഞു നഗര വസന്തങ്ങളുടെ പിന്നാംപുറങ്ങളിലേക്ക് ; തെരുവിലേക്കിറങ്ങിവന്ന നമ്മുടെ അയ്യപ്പന്‍ മരണത്തിന്റെ അവസാന നിമിഷങ്ങളില്‍ പറയാന്‍കഴിയാതെ പോകുമായിരുന്ന ഒസ്സ്യത്തിലില്ലാത്ത രഹസ്യങ്ങള്‍ ഉറക്കെ പറഞ്ഞു യാത്രയായി. ശവപ്പെട്ടി ചുമക്കുന്നവരോട് തന്റെ ഹൃദയത്തിന്റെ സ്ഥാനത്ത് ഒരു പൂവുണ്ടെന്നും , ജിജ്ഞാസയുടെ ദിവസങ്ങളില്‍ പ്രേമത്തിന്റെ ആത്മതത്വം പറഞ്ഞുതന്നവളുടെ ഉപഹാരമായിരുന്നു അതെന്നും , അതിന്റെ ഇതളുകള്‍ ഇറുത്തെടുത്ത് മുഖത്തും രേഖകള്‍ മാഞ്ഞ കൈവെള്ളയിലുംവയ്ക്കണമെന്നും പൂവിലൂടെ തനിക്കു തിരിച്ചു പോകണമെന്നും പറയാന്‍ ഇനിയാര്‍ക്കു കഴിയും? എന്റെ ശവപ്പെട്ടി മൂടാതെ പോകൂ, എന്റെ ചങ്ങാതിമാരും ഒരുപക്ഷെ പ്രണയിനികളും മരിക്കുമ്പോള്‍ എന്നിലേക്ക്‌ വരുമെന്ന് പറഞ്ഞുപോയ ചങ്ങാതി. ജീവിതത്തില്‍ ഉടനീളംഅരാജകത്വം അഴിഞാടിയെന്നു സജ്ജനങ്ങള്‍ പഴിപറയുമ്പോള്‍ ജീവിക്കാന്‍ ഒരു ശ്രമം പോലുംനടത്താതെ കവിതയില്‍ ജീവിതം ഒളിപ്പിച്ച അമരത്വമാണ് നീയെന്നു പറയുന്നതാണ് എനിക്കിഷ്ടം.

വിശക്കുന്നവന്‍
ചെരുപ്പ് തിന്നുന്നതുകണ്ട് ചിരിച്ചതില്‍ പശ്ചാത്തപിക്കാന്‍ ഇനിയാരുണ്ട്? പക്ഷിതന്‍നെഞ്ചിലെ അസ്ത്രമൂരി മറ്റൊരു ശത്രുവിന്‍ നെഞ്ചിലേക്കെയ്യുന്ന വേവലാതികളുടെ കാലം വരയ്കാന്‍ഇനിയാരുണ്ട്? ഇനിയൊരു പ്രണയത്തിലൂടെ തിരിച്ചുവരുമോ?
പൂവുകളെല്ലാം നോവുകളെന്നുപാടി ഗ്രീഷ്മത്തെ സഖിയാക്കിയ മലയാള കവിതയുടെ വസന്തമാണ്നീയെന്നു പറയാനാണ് എനിക്കിഷ്ടം. വസന്തവും ശിശിരവും ഹേമന്തവും ഉള്ളപ്പോള്‍ ഗ്രീഷ്മത്തെപ്രണയിക്കാന്‍ തിരമാലകളുടെ വേദനകള്‍ ഏറ്റുവാങ്ങിയ നിനക്കല്ലാതെ മറ്റാര്‍ക്ക് കഴിയും?

ആരുമില്ലാത്ത
പ്രവാസത്തില്‍ മുകള്‍ ചുണ്ടില്‍ മുറിപ്പാട് ഇല്ലാത്തതിനാല്‍ കടലിനെ പ്രണയിക്കില്ലെന്ന് ശഠിച്ച്ചിരിക്കുന്ന , കടലിന്റെ കുഞ്ഞോളങ്ങള്‍ നിന്റെ ഇത്തിരിപ്പോന്നകുഞ്ഞുടുപ്പിനോളം വരില്ലെന്ന് ഉറക്കെ പറയുന്ന നിശ്രബ്ദതയില്‍ നിന്റെ നീയില്ലാക്കാലം കൂടിഞാന്‍ ചേര്‍ത്ത് വക്കുന്നു . "ഞാന്‍ കുടിച്ച കണ്ണീരിനോളം വരില്ല കുടിച്ചു വറ്റിച്ച മദ്യം " എന്ന നിന്റെപ്രിയ വരി ഞാന്‍ മലയാളം മാത്രം പറയുന്ന എന്റെ സ്വന്തം പാലക്കാടന്‍ വൈകുന്നേരത്ത് , ഇരുട്ടില്‍, കണ്ണീരും കാസയില്‍ പകര്‍ന്ന നിന്റെ പ്രിയ പാനീയവും കലര്‍ത്തി ഞാന്‍ ഉറക്കെ പാടും;

" ഒരിടത്ത്
ഒരു മകളുണ്ടായിരുന്നു,
അച്ച്ചനാരെന്നറിയില്ല,
അമ്മയെ കണ്ടില്ല,
ഒരാള്‍ കുരുന്നു കൈപിടിച്ചു
തെരുവിലേക്ക് കൊണ്ടുപോയ്
തെരുവിന്റെ പേരിന്നു
ചുവന്ന തെരുവ്"
പ്രണയവും വിശപ്പും അനാഥത്വവും മരണവും മരിക്കുന്ന കാലത്ത്
ഞാന്‍ വിശ്വസിക്കും;
നീ മരിച്ചെന്നു.

16 comments:

 1. satish , you done this atleast , this is a tribute for him. The politicians who claims that they are humans, insulted him a lot.......

  ReplyDelete
 2. good.
  his poems will migrate to the minds,
  beyond the time.the poems will not be
  an orphan like the poet.(?)
  ayyappan 's poems are his moments of life.
  not the days or years....he lived each and
  every moments as a poet..
  thank you for your words....

  ReplyDelete
 3. പ്രിയ കവിക്ക്‌ കവിതയിലൂടെ ജന്മം നല്‍കിയതിനു നന്ദി..

  ReplyDelete
 4. "ഞാന്‍ കുടിച്ച കണ്ണീരിനോളം വരില്ല കുടിച്ചു വറ്റിച്ച മദ്യം "
  അയ്യപ്പണ്ണനു ഏറ്റവും ഇഷ്ടമുള്ള വരികള്‍ .

  ReplyDelete
 5. നന്നായിട്ടുണ്ട്

  ReplyDelete
 6. raayappaaaaaaaa...........valare nannaayedo...ayyappannanu pakaram matoraal aa theruvil varum..varaathirikkilla....ennaalum ayyappannanu pakaram...ayyappannan maathram..

  ReplyDelete
 7. ഉള്ളിലോന്നുമില്ലെങ്കിലും ചതുരത്തില്‍ വേലികെട്ടി , ചേലിനൊരു പട്ട് പാവാട വൃത്തത്തില്‍വരിഞ്ഞുകെട്ടി കവിതകള്‍ വിലസുന്ന കാലത്ത് പൊള്ളുന്ന വെയില്പോലെ, തീക്കനല്‍ മഴപോലെ, ഹൃദയം പറിക്കുന്ന ശബ്ദത്തില്‍ കവിതകള്‍ പറഞ്ഞു

  ReplyDelete
 8. thank u sudhi,karunakaran sir,vayadi,toms.sree.vinodh,sreekkuttee........

  ReplyDelete
 9. ഉള്ളില്‍ ഗൂഡമാം കയം
  ഒളിച്ചെന്‍ ശരീരത്തെ
  വിളിക്കും മഹാബ്ധിയെപ്പോലെ നീ, വേണ്ട
  പ്രിയ ദുഖമേ വേണ്ട പൊയ് മുഖം
  വജ്രസാരം
  അഗ്നിതന്‍ മുഖം കൊണ്ടീ
  മകനെ ച്ചുംബിചാലും..

  ഒത്തിരി വേദനയോടെ...

  ReplyDelete
 10. വേദനയെന്തെന്നറിയണ -
  മെങ്കിലതനുഭവിക്കണം
  ജീവിതത്തിന്റെ കയ്പ് ,
  കുടിക്കേണ്ടി വന്നവര്‍ക്കറിയാം
  അയ്യപ്പനെക്കുറിച്ചു് ഹൃദയം
  കീറി മുറിക്കുന്ന എഴുത്ത്
  അതിനര്‍ഹിക്കുന്നവര്‍ക്കു മാത്രം

  പ്രിയ സതീശന്‍ അതിനര്‍ഹതപ്പെട്ട അപൂര്‍വ്വം
  ചിലരിലൊരാളാണ്. കൂട്ടുകാരോടും അതിലധികം
  കൂട്ടുകാരികളോടും ആര്‍ത്തുല്ലസിച്ച എന്റെ ബാല്യം
  ആകില്ലെങ്കിലും ഞാന്‍തന്നു കൊള്ളട്ടെ.

  ReplyDelete
 11. Nombarathinte kadalaayirunnu ayyappan.vivaranam nannaayi.

  ReplyDelete
 12. nice work.....enjoyed ur way of narration....

  ReplyDelete
 13. കൊള്ളാം നന്നായിട്ടുണ്ട്.....

  ReplyDelete
 14. പ്രണയവും വിശപ്പും അനാഥത്വവും മരണവും മരിക്കുന്ന കാലത്ത്
  ഞാന്‍ വിശ്വസിക്കും;
  നീ മരിച്ചെന്നു.

  ReplyDelete