തിരികെ ..

വിരഹമേയല്ല, വിരഹകാലവുമല്ല
പ്രണയ മധുരം പുറകോട്ടുഴുകും പുഴയായി
ഹിമശിഖരത്തില്‍ കൂടുവച്ച ചില്ലയില്‍
പുളിയുറുംബരിക്കുംപോലെ .

ഇനിയൊരിക്കല്‍ വേനലിലെത്തിടാം
നിന്നരുമയാം വിരല്‍ തൊടാന്‍
അലിയുമെങ്കില്‍;
പഴയ സ്പര്‍ശകാലങ്ങള്‍
നിന്‍ കവിളിലൂടൊഴുകി പുഴയാകുമെങ്കില്‍
വരാം; വറുതികള്‍ മുടിയഴിചാടാത്ത
ചുടലയില്‍, നിന്നിലമര്‍ന്നിരിക്കാന്‍ .

ഇതെന്റെ മധുരകാലം,
ഓര്‍മ്മകള്‍ കലമുടക്കുന്ന
വൈകുന്നേരങ്ങളില്ലാത്ത കാലം.
വഴികളില്‍ പിന്നൊരിക്കല്‍
ദൂരാല്‍ മിഴികളുടക്കുമ്പോള്‍
കൃഷ്ണമണികള്‍ ചലിപ്പിച്ച്
മറയരുത്, മറന്നെന്നുരയുമരുത് .
അതിലും സുഖമാണെനിക്കീ
പുളിയുറുംബരിക്കും കാലം .

Comments

  1. ഓര്‍മ്മകളുടെ ഉറുമ്പരിക്കും വരികള്‍..നന്നായി എഴുതി..

    ReplyDelete
  2. പുളിയുറുംബരിക്കും ഓർമ്മക്കാലം കൊള്ളാം...!

    ReplyDelete
  3. ormakkaalangal madhurakaramakatte...eppozhum.

    ReplyDelete
  4. ഇനിയും എഴുതൂ ............ ആശംസകള്‍ !

    ReplyDelete
  5. മൊത്തം മധുരത്തിന്റെ ചക്കര വെച്ചാല്‍ തീര്‍ച്ചയായും പുളിയുറുമ്പരിക്കും.
    ചക്കരയും ചോനലും രുചിമാറ്റമറിയുന്നു.

    ReplyDelete
  6. കൃഷ്ണമണികള്‍ ചലിപ്പിച്ച്
    മറയരുത്, മറന്നെന്നുരയുമരുത് .
    അതിലും സുഖമാണെനിക്കീ
    പുളിയുറുംബരിക്കും കാലം ...


    prarthana....niranja prarthana..

    ReplyDelete

Post a Comment

Popular posts from this blog

മരണത്തില്‍ നിന്നും പ്രണയത്തിലൂടെ...

ഞാനെത്ര ?