മഴച്ചിത്രങ്ങൾ

നീ തന്ന മഴയിൽ നിന്നൊരു തുള്ളി
 വെയിലിൽ നിന്നൊരു മഴവിൽ
 രാത്രിയിൽ നിന്നൊരു മിന്നാമിന്നി വെട്ടം
 വിരൽസ്പർശത്തിൽ നിന്നൊരു നഷ്ടകാലം
 കൂടെയിരുന്ന യാത്രകളിൽ നിന്നൊരു പുറം കാഴ്ച
 എടൊ എന്ന വിളികളിൽ ഉടക്കിയ തിരിഞ്ഞുനോട്ടം
 വിടപറച്ചിലുകൾ കാത്തുവച്ച കണ്ടുമുട്ടൽ
ചുണ്ടുകൾ വരച്ച മുഖചിത്രങ്ങൾ
 ഉമിനീരിൽ ചാലിച്ച കടലുപ്പ്‌ തിരകൾ
കുപ്പായത്തിൽ തുന്നിയ നീലവര
 ഇങ്ങനെയെത്ര നഷ്ടങ്ങൾ ചുമക്കണം
 പുതിയ കാലം ചമയ്ക്കാൻ....

Comments

Popular posts from this blog

മരണത്തില്‍ നിന്നും പ്രണയത്തിലൂടെ...

തിരികെ ..

സാമൂഹ്യപാഠം