അമ്മയെ വരയ്ക്കുമ്പോള്‍

വരയ്ക്കാം നിറങ്ങളും കൊടുക്കാം;
രാത്രിയിലെ നക്ഷത്രങ്ങള്‍ അലിഞ്ഞില്ലാതായ 
പകലിന്റെയകാശം.

മേഘങ്ങള്‍ ചോര്‍ന്നൊലിച്ചു 

കണ്ണിലൂടെ,
നെഞ്ചിലൂടെ,
ഇലകളിലൂടെയോഴുകി
മണ്ണിന്റെ മൌനത്തിലെക്കൂര്‍ന്നുപോയ
മഴയും വരയ്ക്കാം.

ഓടിക്കളിക്കുന്ന കുഞ്ഞുങ്ങളെയും

പേരു മഴയത്ത് തനിച്ചായിപ്പോയ പൂച്ചക്കുഞ്ഞിനെയും
പമ്പുപോലൊരു തീവണ്ടിയ്യും
പറന്നു പറന്നു മാഞ്ഞുപോകുന്ന 
വിമാനവും വരയ്ക്കാം.

വീടും വീട്ടിലേക്കുള്ള വഴിയും

തുറന്നിട്ട ജനാലകളും 
കാട്ടിലെ പച്ചയും വരയ്ക്കാം.

മുക്കുവന്റെ കടലുപ്പ്‌ വിയര്‍പ്പും,

മുട്ടുകാലിന്‍ മുറിവില്‍ തലോടും സുഖവും,
കഞ്ഞിതിളയ്ക്കുംവരെ
പ്രാണനൂതി കനലാക്കിയ ശ്വാസവും വരയ്ക്കാനകുമോ?
അമ്മയെ വരയ്ക്കാനകുമോ?

Comments

  1. വരകളിലും,വർണ്ണങ്ങളിലും,വർണ്ണനകളിലും ഒതുക്കാനാവാത്ത നന്മ.

    നല്ല കവിത

    ശുഭാശംസകൾ...

    ReplyDelete
  2. അമ്മയെ വരയ്ക്കാൻ കഴിയട്ടെ

    ReplyDelete
  3. അമ്മയെന്ന വികാരത്തെ.... വയ്യതന്നെ !

    ReplyDelete

Post a Comment

Popular posts from this blog

തിരികെ ..

മരണത്തില്‍ നിന്നും പ്രണയത്തിലൂടെ...

ഞാനെത്ര ?