ജ്ഞാനസ്നാനം

കറുത്ത കണ്ണുകള്‍
ചുവന്ന ഉടുപ്പില്‍ വെളുത്ത പുള്ളികള്‍
ഒന്നോ രണ്ടോ കരിവളകള്‍
ചെരുപ്പ് തീണ്ടാത്ത വെളുത്ത പാദങ്ങള്‍
കുട്ടികള്‍ വരയ്ക്കുന്ന ചിത്രങ്ങള്‍ പോലെ
ചിരികള്‍ ചുണ്ടില്‍ ഇടയ്ക്കിടെ
വാ എന്നോ പോ എന്നോ പറയാതെ
കൂടെ നടത്തുന്ന വിളികള്‍
നീ തന്ന പഴങ്ങള്‍;
മാമ്പഴം, വരിക്ക, മാതളം, അങ്ങനെ പലതും
എല്ലാം മരങ്ങള്‍ തന്നതാ
എന്റെതല്ലെന്നുള്ള പച്ച കളമൊഴികള്‍
കാത്തുനിന്ന വളവുകള്‍
പൂത്തുലഞ്ഞ പുലരികള്‍
സായാഹ്ന കളിക്കുസൃതികള്‍
മിന്നാമിന്നികള്‍ തന്ന സ്നേഹ വെളിച്ചങ്ങള്‍
തല്ലുകൊള്ളുന്ന സ്കൂള്‍ കാലങ്ങള്‍
കൈവെള്ളയിലെ ഉമ്മക്കുളിരുകള്‍
പെറ്റ്പെരുകിയ മയില്‍‌പ്പീലിക്കുഞ്ഞുങ്ങള്‍
നിന്നിലേക്കുള്ള പൂച്ച നടത്തങ്ങള്‍
നേരമാകുന്നു പെണ്ണെ
പ്രണയങ്ങള്‍ ചൂട്ടുകത്തിച്ച് കാടിറങ്ങുന്നു
പച്ച കാണാന്‍ കാട്ടില്‍ പോയനമ്മള്‍
ജ്ഞാനസ്നാനപെട്ട പഴങ്കഥ നാളെയും പറയണമല്ലോ
പറയാതെയുറങ്ങുന്നതെങ്ങനെ.

Comments

  1. കളമൊഴികള്‍
    കളവുമൊഴികള്‍

    ReplyDelete
  2. ഇക്കാലത്ത് പറയാതുറങ്ങുന്നതാണുത്തമം...

    ReplyDelete
  3. എല്ലാം വായിച്ചു.അത്ഭുതം. 2015 ൽ ഒരെന്നം പോലും വായിക്കാൻ ഇല്ലല്ലോ സ്നെഹിത.. എന്തു പറ്റി? മാലദ്വീപിൽ കാറ്റു കൊണ്ടുപോയോ. ഇത്രയും നല്ല ഒരെഴുത്ത് വായിക്കാൻ സാധിച്ചതിൽ കൃതാർഥത. ഫ്.ബി. യിൽ ഉണ്ടൊ? ഒരു മെസ്സജ് അയക്കുമോ. ഒന്നു പരിചയപ്പെടാൻ... നന്ദി...

    ReplyDelete

Post a Comment

Popular posts from this blog

തിരികെ ..

മരണത്തില്‍ നിന്നും പ്രണയത്തിലൂടെ...

ഞാനെത്ര ?