പരാജിതന്‍

തിരിച്ചു ദ്വീപിലേക്ക് നടക്കുന്നു
പച്ച ഒലിച്ചുപോയ കാടിന്റെ മുറിപ്പാടിലൂടെ
നടന്നു ഞാന്‍ സമുദ്രത്തിലെത്തി; ഇന്ത്യന്‍ മഹാസമുദ്രം.
കന്നീരുപ്പിന്റെ തിരകളെ പുണരാന്‍
പ്രോഗ്രാം ചെയ്ത ദൈവങ്ങളെ വിളിക്കാതെ
ഒറ്റയ്ക്ക് ഒരു നടത്തം.
തിരിഞ്ഞു നോക്കിയില്ല, നോക്കില്ല.
പെരുംകുളവും ആല്‍ത്തറയും തിരികെ വിളിക്കും
ചന്തപ്പുരയും കോട്ടമൈതാനവും മഴനൂല്‍കൊണ്ട്
ആഞ്ഞുവലിക്കും
പ്രണയിച്ചു പ്രണയിച്ചു പ്രണയം നിലച്ചവളെ
നീയാണെന്റെ ശക്തി, എന്റെയാശ്രയം
നിന്റെ നിസ്സംഗമായ ചിരി
എന്റെ നടത്തത്തിനു വേഗം തരുന്നു;
ഒടുക്കത്തെ വേഗം.

Comments

  1. മനോഹരമായ വരികള്‍..അതിവേഗം നടന്നു തീര്‍ത്ത വഴികള്‍...ഓര്‍മിപ്പിക്കുകയും വേദനിപ്പിക്കുകയും ചെയ്യുന്ന ഗൃഹാതുരത്വം. തിരിച്ചു പോക്കിനായി കൊതിപ്പിക്കുന്ന പാലക്കാട്‌. ചിരിയിലെ നിസ്സംഗത മഴയില്‍ അലിഞ്ഞിരിക്കും ഒരു പക്ഷെ..

    ReplyDelete

Post a Comment

Popular posts from this blog

മരണത്തില്‍ നിന്നും പ്രണയത്തിലൂടെ...

തിരികെ ..

സാമൂഹ്യപാഠം