പ്രണയം പൂമ്പാറ്റചിറകുപോലെ
എത്ര ഓര്‍ത്താലും കിട്ടാത്ത ചിത്രങ്ങള്‍,നിറങ്ങള്‍....
കാണുമ്പോള്‍ എല്ലാം സുന്ദരം സുവ്യക്തം
കാണാതിരിക്കുമ്പോള്‍ നിറങ്ങളും വരകളും മങ്ങി
ശലഭം എന്ന ഓര്‍മ്മ മാത്രം.
കണ്ടില്ലല്ലോ എന്ന വേദനയും.
ശലഭങ്ങള്‍ കൊണ്ടുനിറച്ച വീടെനിക്ക് വേണ്ട.
ഒന്നോ രണ്ടോ പൂമ്പാറ്റ ചുമരില്‍ പതിക്കാം;
അതാണ് ചന്തം.
ചുമരില്ലാത്ത വീടാണെങ്കില്‍
അവരെന്റെ ഹൃദയഭിത്തികളില്‍ തൂങ്ങിക്കിടക്കട്ടെ....
0 comments:
Post a Comment