പ്രണയം, നൈരാശ്യം, പ്രവാസം

some of us never grow up
some of us never reach adulthood"
ശശിദേശ് പാണ്ഡെയുടെ എവിടെയോ വായിച്ച വരികളാണിവ. പ്രണയിനിയ്ക്ക് വേണ്ടി ചിത്രശലഭങ്ങളെപ്പിടിക്കാന്‍ ഇന്ത്യന്‍ മഹാസമുദ്രത്തിലേക്ക് മാലദ്വീപ് എന്ന് ദ്വീപ് സമൂഹങ്ങളിലേക്ക് നാടുവിട്ട എന്റെ ജീവിതവുമായി ഒരുപാട് സാമ്യമുള്ള വരികള്‍ പഴയകൂട്ടുകാരിയോട് പരുഷമായി യാതൊരു വേദനയും കൂടാതെ പ്രണയം നിരസിച്ച എനിക്ക് പ്രണയിക്കാനുള്ള മാനസിക വളര്‍ച്ചയുണ്ടായിരുന്നില്ല. ഒരു ബിരുദ വിദ്യാര്‍ത്ഥിക്ക് പ്രീ ഡിഗ്രിക്കാരിയോളം പോലും പ്രണയവികാരം വളര്‍ന്നിരുന്നില്ല എന്ന് പറയുന്നതാണ് ശരി. എല്ലാം വൈകിയായിരുന്നു എന്നിലേക്കെത്തിയിരുന്നത്.
കൌമാരയൌവ്വനങ്ങളുടെ സിംഹഭാഗവും ബാല്യം അപഹരിച്ചു എന്ന് തോന്നിയിട്ടുണ്ട്. നഷ്ടബോധം കണ്ണിലൂടെ നെഞ്ചിലൂടെ പെയ്തിറങ്ങിയിട്ടുണ്ട്, യൌവ്വനം വൈകിയെത്തിയകാലത്ത്. ഇപ്പോള്‍, നടുക്കടലില്‍ വീണ്ടും ഞാന്‍ വേദനയുടെ കേറിയാല്‍ തീരാത്ത പടവുകളെണ്ണുന്നു. പുതിയ പ്രണയത്തിന്റെ ദുരന്തപര്യവസാനം. എന്നിലെ കാമുകനും, വ്യക്തിയും മനുഷ്യനുമെല്ലാം ഒരിക്കലും നശിക്കാത്ത പ്ളാസ്റ്റിക് അളവുകോല്‍ കൊണ്ട് അവള്‍ അളന്നു ; ഉത്തരവും തന്നു, ഇരുന്നൂറ് കൊല്ലം പഴക്കമുള്ള ഉത്തരം; നീ അധ:കൃതനാണെന്ന് കരഞ്ഞ് കാലുപിടിച്ചു തിരിച്ചുപോക്ക് അസംഭവ്യമെന്ന് തോന്നിയപ്പോള്‍, എന്റെ തേങ്ങലുകെളെ അവളിങ്ങനെ വിലയിരുത്തി.
You are emotionally unstable...പിന്നെ എങ്ങനെ നിന്നെ ഞാന്‍ പ്രണയിക്കും. കാരണങ്ങള്‍ അതൊന്നുമല്ല അവള്‍ വളര്‍ന്നിട്ടില്ല, പ്രണയം ഒരു Adult emotion ആണ്. ഇനിയെന്നെങ്കിലും അവള്‍ വളരുമോ ഞാന്‍ കാത്തിരുന്നു.
ഇനി ഞാന്‍ മുകളില്‍ പറഞ്ഞതെല്ലാം തിരുത്തുകയാണ്, ഈ മഹാസമുദ്രത്തിന് നടുവില്‍ മാലദ്വീപില്‍ പലരും സ്കൂളിലെത്തുന്നത് പരസ്പരം കാണാന്‍മാത്രം. പ്രേമലേഖനങ്ങള്‍ കൈമാറുന്നതും വായിക്കുന്നതും അദ്ധ്യാപകരുടെ സമക്ഷത്തില്‍ മറവുകളില്ലാത്ത പ്രണയം. അസൂയ തോന്നിയിട്ടുണ്ട് ഈ ബാല്യകാല പ്രണയങ്ങളില്‍ വലിയൊരു ശതമാനവും വിവാഹത്തില്‍ കലാശിക്കുന്നു. അപ്പോള്‍ മുകളില്‍ പറഞ്ഞ Adult emotionന് ഇവിടെ സ്ഥാനമില്ലാതാകുന്നു. പ്രണയം ഒരു ബാല്യകാല വിനോദമായിമാറുന്നു. അവര്‍ മുതിരുന്നതനുസരിച്ച് സമൂഹം അവര്‍ക്ക് പ്രണയിക്കാനുള്ള സാധ്യതകള്‍ നല്‍കുന്നു, സഹായിക്കുന്നു. ഇതിലാര്‍ക്കും പരാതിയോ പരിഭവമോയില്ല. കാരണം മാലദ്വീപുകാര്‍ കപട സദാചാരകാരല്ല, സദാചാരം എന്നൊരു വാക്ക് ഇവിടെയില്ല. എല്ലാം ആചാരങ്ങള്‍. അധ:ക്രിതര്‍ വരേണ്യനെ പ്രണയിക്കുമ്പോഴല്ലോ സദാചാരവും സാമൂഹികവിപത്തുമൊക്കെ നമ്മളോര്‍ക്കുന്നത്. ഇവിടെ അധകൃതരും വരേണ്യനുമില്ല എല്ലാവരും തുല്യര്‍ സമൂഹത്തേക്കാള്‍ വ്യക്തികള്‍ക്ക് പ്രാധാന്യം.
ഈ പ്രണയപ്പെരുമഴ തിമിര്‍ത്ത് പെയ്യുന്ന നാട്ടില്‍ പ്രണയം തിരസ്കരിക്കപപ്പെട്ട എന്റെ ജീവിതം എത്ര ശ്രമകരമായിരിക്കും. നൈരാശ്യവും ദ്വീപിലെ ഒറ്റപ്പെടലും ഭീകരമാകുമ്പോള്‍ വീണ്ടുമാശിക്കും അവള്‍ വളരും സമൂഹത്തിന്റെ പുകമറകള്‍ തുറന്ന് യൌവ്വനത്തിലേക്ക്. പ്രവാസവും പ്രണയനൈരാശ്യവും മനസിലെ പൂങ്കുലകുലുക്കിയെറിയുമ്പോള്‍ ഒരു നനുത്തമഴപോലെ അച്ഛന്റെ കത്ത്.
നാട്ടിലും വീട്ടിലും കല്യാണ വീടുകളിലുമെല്ലാം നിന്റെ സ്ഥലം ഒഴിഞ്ഞ് കിടക്കുന്നു. ഇവിടെയിപ്പോള്‍ വസന്തമാണ്. നീ നട്ട് നനച്ച ചെടികളും മരങ്ങളും പൂത്ത് നില്‍ക്കുന്നു. മഞ്ഞയും ചുവപ്പും വയലറ്റുമൊക്കെയുണ്ട് നീയുണ്ടായിരുന്നെങ്കില്‍ എനിയ്ക്കും അതെല്ലാം ആസ്വദിക്കാമായിരുന്നു. നീയില്ലാതെ മഴക്കാലം പോയതറിഞ്ഞില്ല. ചളിയില്‍ക്കളിച്ച് ചേറ് പുരണ്ട ഒരു തുണിക്കഷ്ണം പോലും അലക്കാനില്ലാതെപോയതില്‍ അമ്മയ്ക്ക് പരിഭവം. നല്ല കളിപ്പാട്ടങ്ങളോ, വിദ്യാഭ്യാസമോ, ജീവിതസാഹചര്യങ്ങളോ തരാത്തതില്‍ അച്ഛനോട് ദേഷ്യം തോന്നരുത്. മനസിലൊരു മഴക്കാലം കാത്തുവച്ചിട്ടുണ്ട് നിനക്ക്. വരേണ്യനല്ലാത്തതിനാല്‍ നിന്റെ പ്രണയം തകര്‍ന്നതില്‍ സങ്കടമുണ്ട്. ഇവിടെയിപ്പോഴും മനുഷ്യരെ പ്രണയിക്കുന്നകാലം വിദൂരമാണ്. എങ്കിലും ഞാനൊന്ന് തീരുമാനിച്ചിട്ടുണ്ട് പാടം തീറെഴുതിയാണെങ്കിലും ഒരു സോഫ്റ്റ് വെയര്‍ വാങ്ങുവാന്‍; ജാതീയതകള്‍ മഴയിലലിയിക്കുന്ന സോഫ്റ്റ് വെയര്‍. കത്തുകളെഴുതുക.
സ്നേഹപൂര്‍വ്വം
അച്ഛന്‍
ഇത് വെറുമൊരു കത്തല്ല. അയ്യായിരം കൊല്ലം മുമ്പ് സിന്ധു നദിയുടെ തീരത്ത് ഉടലെടുത്ത സംസ്കാരമാണ്. കാലന്തരങ്ങളിലൂടെ ഓരോ ഭാരതീയനം, മലയാളിയും കൊട്ടിപ്പാടി മിനുക്കിയെടുത്ത സംസ്കാരം. മഴയും, പുഴയും, കാടും, അപ്പൂപ്പന്‍താടികളും, വെള്ളാരങ്കല്ലുകളും, വലപ്പൊട്ടുകലുമൊക്കെയുല്ല ഒരു വസന്തമാണ് നാട്. പ്രിയപ്പെട്ടവരും പരിഞ്ഞുപോയവരും ഇനിയും തിരികെവരുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നവരും അവിടെയുള്ളത് കൊണ്ടായിരിക്കാം. ഇവിടെയിപ്പോള്‍ മഴക്കാലമാണ് മനസില്‍ നിന്നെക്കൊണ്ടു നടക്കുന്ന പോലെയാണ് മഴക്കാലവും. എങ്കിലും കാട്ടിലെമഴയായിരുന്നു സുഖം. ഇലകളിലൂടെ ചില്ലകളിലൂടെ ഒഴുകിയൊഴുകി താഴോട്ട് മണ്ണിന്റെ മൌനത്തിലേക്ക്............. ഈ കടലിലെ മഴ എന്റെ പ്രണയംപോലെയാണ്; പെയ്തിട്ടും പെയ്തിട്ടും ഒരു നന്ദിയുമില്ലാതെ കടല്‍.
Published in nattupacha online magazine
"ഇലകളിലൂടെ ചില്ലകളിലൂടെ ഒഴുകിയൊഴുകി താഴോട്ട് മണ്ണിന്റെ മൌനത്തിലേക്ക്"
ReplyDeleteഓര്‍മ്മകള്‍ പെയ്തു പെയ്തു തീരുകയില്ല. ഇരുപത്തഞ്ചു വര്‍ഷങ്ങള്‍ വിവരം കെട്ട ബാല്യമായിരുന്നില്ല എന്ന തിരിച്ചറിവ് ഉണ്ടാകാന്‍ എന്നെ പോലെ ഉള്ള വിവര ദോഷികളുമായി ഇടപഴകിയാല്‍ മതി.മുപ്പതു വര്‍ഷങ്ങളുടെ ഏകാന്തതയും കനത്ത തടവറകളും മനുഷ്യനെ സാമാന്യ വിവരം പോലും ഇല്ലാത്ത ഒരാളാക്കും. നാടും നാട്ടാരും പാടങ്ങളും പുഴയും പാലക്കാടും അങ്ങനെ ചെയ്തു എന്ന് പറയരുതു.പ്രവാസജീവിതം ഒരുക്കുന്ന നൈമിഷികമായ ഭ്രമം മാത്രമാണ് നിങ്ങളെക്കൊണ്ട് ഇങ്ങനെ സ്വയം വിമര്‍ശനം ചെയ്യിക്കുന്നത്. ഇപ്പോള്‍ വിവരവും വിവേകവും വച്ചുവോ ?ബ്ലോഗ് നന്നായിട്ടുണ്ട്..ഇനിയുമിനിയും എഴുതൂ..
ReplyDelete