Saturday, May 22, 2010

സാമൂഹ്യപാഠം

വിപ്ലവം ഏതോ തോക്കിന്കുഴലില്‍
ഒച്ചയടച്ചുപോയോരീ കെട്ടകാലത്ത്‌
പിറക്കുമോ ഒരു പുത്രനെങ്ങിലും
രക്തസാക്ഷിയാകാന്‍ ; വെറുതെ?

കൊടുകാമൊരു കൊട്ടേഷന്‍
പത്രത്തിലെന്നും തര്‍ക്കുത്തരം പറയുന്ന
പരിഷയ്ക്ക്,
തടിയൂരാം പതുക്കെ മാധ്യമ സൃഷ്ടിയെന്നുരിയാടി .

വേണേല്‍ പടാമല്‍പ്പം പുലയാട്ടും,
കൊടുമയെന്നു പറയും ജനം അല്‍പനേരം,
പിന്നെയുമടയുമൊച്ച ;
വാചകവീരനെ വിടാം
മറുപടി മറുഭാഷയിലാക്കാം
മനസ്സിലാകരുത്‌ മുഖ്യനുപോലും

തിരുത്തല്‍ രേഖയില്‍ എല്ലാം തിരുത്താം
കുരുതക്കേടെന്നു തോന്നാത്തവിധം .
വേണേല്‍ വിളിക്കമൊരു ഇങ്ക്വിലാബ്
അട്ടത്തില്‍ കെട്ടിത്തൂങ്ങിയ സിലിഗുരിക്കാരന്‍
വൃദ്ധവിപ്ലവം സന്യാലിനും
അവരല്ലേ നമുക്കീ റിയല്‍ എസ്റ്റേറ്റ്‌ കാടുകള്‍
പതിച്ചുതന്നത് .

രക്തസാക്ഷികള്‍ അമരന്മാര്‍
അമരന്മാരവര്‍ ധീരന്മാര്‍
അവരാനവരുടെ ചേതനയാണേ
ചര്മ്മക്കട്ടി ക്വാളിറ്റി...

4 comments:

 1. i salute kanu sanyal,great revolutionary and a real human......

  ReplyDelete
 2. inganeyano sakhave kanusanyaline ormikkunnath. lajjakaram.

  സഖാവ്‌ കനുസന്യാല്‍, നിന്‍റെ മരണത്തിനും ഉണ്ട്‌ മഹത്വം
  ഇന്ത്യയുടെ മണ്ണില്‍
  വിപ്ളവസമരങ്ങള്‍ ഏറെ നടന്നിട്ടുണ്ട്‌.
  എന്നാല്‍ ഇന്ത്യന്‍ മണ്ണിനെ
  അടിമുടി ഇളക്കിമറിച്ചത്‌ രണ്ടുതവണ
  വിപ്ളവത്തിനായ്‌ കുതികൊണ്ടത്‌
  ഒറ്റതവണ

  ഇന്ത്യന്‍ വിപ്ളവത്തിന്‌
  രണ്ടു നേതാക്കന്‍മാര്‍
  ചാരുമജുംദാറും കനുസന്യാലും

  ഇന്ത്യന്‍ വിപ്ളവത്തിന്‌
  ഒരേ ഒരുവഴി
  നക്സല്‍ബാരി വഴി

  വഴിയില്‍ പൊരുതിമരിച്ചവര്‍
  ഒരുപാടുപേര്‍
  വഴിയില്‍ പിന്തിരിഞ്ഞു നടന്നവര്‍
  കരയിലിരുന്ന്‌ ന്യായം പറഞ്ഞവര്‍
  അതിലും എത്രയോ പേര്‍
  ആവേശങ്ങളില്‍ രോമാഞ്ചം കൊണ്ടവര്‍
  തത്വചിന്താ ചര്‍ച്ചകളില്‍
  സ്വയം ചത്തൊടുങ്ങിയവര്‍
  ഗ്രാമങ്ങളില്‍ പോകാത്തവര്‍
  ‍നഗരങ്ങളെ വളയാത്തവര്‍

  സഖാവേ
  നീ ആര്‍ക്കും കീഴ്പ്പെട്ടില്ല
  നിന്‍റെ തെറ്റുകളെ
  നീ നെഞ്ചുവിരിച്ചുതന്നെ കണ്ടു.

  പരാജയങ്ങള്‍ക്ക്‌
  പിന്‍മടക്കക്കാര്‍ക്ക്‌
  ഒറ്റുകാര്‍ക്ക്‌
  പ്രലോഭനങ്ങള്‍ക്ക്‌
  വെടിയുണ്ടകള്‍ക്ക്‌
  തടവറകള്‍ക്ക്‌
  കരുതലോടെ മറുപടി നല്‍കി

  ഇന്ത്യ ഒരിക്കല്‍ മോചിതയാവും
  എന്നുതന്നെ ഉറച്ചു വിശ്വസിച്ചു
  തടവറകളിലും ഗ്രാമങ്ങളിലും
  നീ വിപ്ളവം മാത്രം ശ്വസിച്ചു

  സാന്താളുകള്‍ക്കൊപ്പം ചിരിച്ചുകൊണ്ട്‌
  ഉത്കണ്ഠപ്പെട്ടുകൊണ്ട്‌
  നിതാന്ത ജാഗ്രതയോടെ
  പോരാട്ടങ്ങളെ പിന്തുണച്ചു
  മരണം വരെ

  സ്വന്തം മരണം പോലും
  എങ്ങനെയാവണം എന്നു നീ നിശ്ചയിച്ചു
  നിന്നെ കാര്‍ന്നുതിന്നാന്‍ വന്നരോഗത്തെ
  നീ തോല്‍പിച്ചുകളഞ്ഞു

  മരണത്തിലും നീ
  നിശ്ചയ ദാര്‍ഢ്യവും, കരുത്തും
  സമചിത്തതയും
  കാത്തു സൂക്ഷിച്ചു

  സഖാവേ
  നിന്‍റെ മരണത്തിനും ഉണ്ട്‌ മഹത്വം
  ഊഷ്മള അഭിവാദനങ്ങള്‍...

  ReplyDelete
 3. great bhaanu......orupaadu vedanicha maranam ......keralam marannupoya viplavakaari....charchakal polum cheythilla .....happy to c u that three are some people remember n salute true revolutionaries.....great...

  ReplyDelete
 4. ഭാനു ...സന്യലിനെ ഒരുപാട് ബഹുമാനിക്കുന്നു...ഈ കവിതയില്‍ അദേഹത്തെ ഇങ്ങനെ പ്രദിപാദിച്ചത്
  കവിത ഒരു നവ കംമ്യുനിസ്റ്റിലൂടെ നോക്കി കണ്ടത് കൊണ്ട് മാത്രമ...

  please do not misinterpret....to avoid this misunderstanding i wrote a comment in the beginning that i respect him...love him....maranahtinu munpe njaaan aaraadhichirunnu....

  ReplyDelete