പ്രണയകാലം

നീയെന്റെ പ്രാണനാണ്‌
പക്ഷെ നീ പോയിട്ടുമെന്തേ പ്രാണന്‍ നിലച്ചില്ലാ??
നീയെന്റെ പ്രാണന്‍ അല്ലായിരുന്നിരിക്കാം.

പ്രിയപ്പെട്ടവളെ നിനക്ക് ഞാനെന്റെ ഹൃദയം തന്നിരിക്കുന്നു;
പ്രണയം പൊള്ളി പനിക്കുന്നോരെന്‍ ഹൃദയം
മഴത്തുള്ളികള്‍ തളിരിലകളിലൂടെയിറങ്ങി
പുഴയാകുന്നത് കണ്ടപ്പോള്‍ ഹൃദയം ഒന്നിളകി,
പുളകം പ്രളയമായി.
അപ്പോളന്നു ഞാന്‍ ഹൃദയം തന്നില്ലായിരിക്കാം, ഭാഗ്യം.

പഴയവള്‍ പാപിയാണ് സ്നേഹമില്ലാത്തവള്‍
നീയാണെന്‍ ഉണ്മൈ കാതലി,
നിന്റെ മുത്തങ്ങള്‍ മരണം വരെ മറക്കില്ല
എന്ന് ഒറ്റ ശ്വാസത്തില്‍ പറഞ്ഞതിന പിറകെ
പഴയവള്‍ വിരലുകള്‍ കൊണ്ടൊന്നു തൊട്ടു
തുടച്ചെന്‍ കണ്ണീരും നിന്‍ മുത്തത്തിന്‍ വടിവുകളും

മനസ്സറിയാതെ വാക്കുകള്‍ വഴുതിപ്പോയ്
പഴയവളെ, നീയാണെന്‍ മഴക്കാലം
മറ്റവള്‍ കൊടും പാപി
പ്രണയം ഉരിച്ചിട്ടിട്ടിഴഞ്ഞുപോയ്;
പാമ്പിനെപ്പോലെ.

Comments

  1. പ്രണയ കാലം നന്നായിട്ടുണ്ട് . മറ്റു കവിതകളും . കൊടുങ്കാറ്റു കരിയിലയെ എടുത്തു കൊണ്ട് പോകുന്ന അത്രക്കും ലാഘവം ചിലപ്പോള്‍ ഭഗ്ന പ്രണയത്തിനോട് കാലവും കാണിക്കും. ആര്‍ദ്രമായ മണ്ണില്‍ കരിയിലപ്പാട് ഉണങ്ങാതെ കിടക്കും.

    ReplyDelete
  2. ആര്‍ദ്രമായ മണ്ണില്‍ കരിയിലപ്പാട് ഉണങ്ങാതെ കിടക്കും.

    great....

    ReplyDelete
  3. പുത്തന്‍ തലമുറയിലെ പ്രണയത്തിന്‌ ഈ മുഖമാണോ?

    ReplyDelete

Post a Comment

Popular posts from this blog

തിരികെ ..

മരണത്തില്‍ നിന്നും പ്രണയത്തിലൂടെ...

ഞാനെത്ര ?