പേരിടാത്ത കുട്ടി......

നിഴലിൽ മുങ്ങിത്തോർത്തി സൂര്യനാകണം
മഴയിലലിഞ്ഞു ബാഷ്പമാകുമ്പോലെ ...
എന്റെതോ നിന്റെതോ അല്ലാത്ത
നമ്മുടെ ആകാശം കണ്ണിൽനിറച്ച
മക്കളെ ഒരു കടലാസുവള്ളത്തിൽ
ലോകം ചുറ്റാൻ വിടണം
മടങ്ങി വരുമ്പോൾ കൊടുക്കാൻ
പച്ചവെള്ളവും കൂമ്പടഞ്ഞ വാഴയിൽ-
കുലച്ച പൂവൻ പഴവും കൊടുക്കാം
യാത്രകൾ വരച്ചിടാൻ ഒരു പുസ്തകവും.
യാത്രകൾ എഴുതിയ പുസ്തകത്തെ
ആരെങ്കിലും ബൈബിളെന്നോ ഗീതയെന്നോ ഖുർആനെന്നോ വിളിക്കുമോ എന്നാ പേടി
എങ്കിൽ വല്ല ഡൈനോസറിനെ വിട്ടു കടിപ്പിക്കാം; പുസ്തകത്തെ.

Comments

Popular posts from this blog

മരണത്തില്‍ നിന്നും പ്രണയത്തിലൂടെ...

തിരികെ ..

സാമൂഹ്യപാഠം