ഉല്‍പ്രേക്ഷിതം

നുകം വലിച്ചു തളര്‍ന്ന മൃഗവും
കലപ്പ ചുമന്നു വിയര്‍ത്ത മനുഷ്യനും
അന്നമായ് മുന്നിലിരിക്കുന്നു
എന്നത് സാമൂഹ്യപാഠം
രഹസ്യ സ്വഭാവമുള്ള ചില വസ്ത്രങ്ങള്‍
പരസ്യത്തിനു ഉപയോഗിക്കുമ്പോള്‍
രഹസ്യമായി പരസ്യം പറയാമെന്നു
കാലം പറഞ്ഞ പൊതു വിജ്ഞാനം.
വെളുക്കെ ചിരിച്ചു വന്നവരൊക്കെയും
പതുക്കെ പിരിഞ്ഞു പരകായം പൂകുമ്പോൾ
നരച്ച രോമങ്ങളായ്‌ അവര്‍ പുനര്‍ജനിക്കുമെന്ന്
കണ്ണാടികള്‍ .
പാതകളില്‍, ആള്‍ക്കൂട്ടങ്ങളില്‍, യാത്രകളില്‍;
കുട്ടികള്‍ കൈവീശിയകലുംബോള്‍
ഹൃദയഭിത്തിയൊന്നു മയത്തില്‍ പറയും;
പിറക്കുന്നതൊക്കെയും മക്കളാണ്, പിറക്കാനിരിക്കുനതും.
പ്രണയകാലങ്ങളില്‍ പൂക്കളെ വരച്ച്
കാടുകളെ കുറിച്ച പാടിയവര്‍
പ്രണയമൊഴിഞ്ഞ തിരുമേനികളില്‍
പൂക്കളെ വാറ്റിത്തെളിച്ചു വെളുക്കെ ചിരിക്കുന്നു.

Comments

Popular posts from this blog

മരണത്തില്‍ നിന്നും പ്രണയത്തിലൂടെ...

തിരികെ ..

സാമൂഹ്യപാഠം