പിറക്കാത്ത മക്കള്‍....

പെരുമഴയത്ത് ശലഭങ്ങൾക്ക്
കുട പിടിക്കുന്ന മകൾ,
ഏത് പാതിരാക്ക്‌ നടന്നാലും
നിന്നിലേക്കെത്തുന്ന പാതകൾ ,
വയ്യെന്ന് പരിഭവിക്കാതെ
സ്വപ്‌നങ്ങൾ വേവിച്ചു കഞ്ഞിവക്കുന്ന അമ്മ,
കൌമാര യാത്രകളിൽ
ഏട്ടന്റെ വിയർപ്പുപറ്റിയ പത്തുരൂപ നോട്ടുകൾ ,
ഇത്തരം ബിംബങ്ങളിൽ നിന്ന് മാറി
കവിത പഠിപ്പിച്ചത് നീയാണ്.
ഉമ്മകൾ കൊണ്ട് കവിത പറഞ്ഞവൾ;
കൈവിരലുകളിൽ തന്നതെല്ലാം
നൃത്തം ചെയ്യുന്ന വാക്കുകൾ
ചുണ്ടിൽ മേഘമൽഹാർ ;
പിന്നെ പെരുമഴ
മനസ്സിലും മൈതാനങ്ങളിലും.
കണ്ണുകളിൽ കടലിന്റെയാഴം
ഉപ്പുരസത്തിന്റെയപാരത
ഒടുവിലൊരുമ്മ ;
തിരിഞ്ഞുനൊക്കരുതെന്ന് അരുളപ്പാട്
കോമരം കണ്ടു പേടിച്ച കുഞ്ഞിൻ മിടിപ്പ് ഹൃദയത്തിൽ
ഇനി കണ്ടെന്നു വരില്ല
ഉമ്മകൾ പിറക്കാത്ത മക്കളാണ് .

Comments

Popular posts from this blog

മരണത്തില്‍ നിന്നും പ്രണയത്തിലൂടെ...

തിരികെ ..

സാമൂഹ്യപാഠം