Tuesday, December 13, 2016

മക്കൾ

മരത്തിൽ നിന്നും ഒരിതൾ കൊഴിയും പോലെ മരണം വരും..
മക്കൾ ദൂരെ നിന്നും ഓടി വരും 
എത്തിപ്പെടാൻ അവർ സഹിച്ച
ദുഃഖ ശതങ്ങൾ ചുവരുകളിൽ അലയടിക്കും .
പച്ച പുതച്ച മഴക്കാലങ്ങൾ
വെള്ള പൂക്കും
മുലകുടിച്ചു ചീർത്ത മക്കൾ
വിലപിടിച്ച നാളുകൾ പറയും
പതിനാറു ദിവസം ;
ദുഃഖം വിളമ്പിയ ദിവസങ്ങളിൽ
രോമങ്ങൾ ഓരോന്നായ്‌ കേളികൊട്ടും
മരണം വരുന്നു
വസന്തം പൂത്തു വെളുക്കുന്നു
എന്നൊക്കെ പുലഭ്യം പറയും .....

No comments:

Post a Comment